• screen 1

  • screen 2

  • screen 3

  • screen 3

  • screen 3

  • screen 3

  • screen 3

 

ഭക്തജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

1 . കോവിഡ് 19 ന്റെ എല്ലാ നിയന്ത്രണങ്ങളും ഭക്തർ കർശനമായി പാലിക്കേണ്ടതാണ്

2 . ഒരേ സമയം പരമാവധി 15 ഭക്തരിൽ കൂടുതൽ ക്ഷേത്ര കോബൗണ്ടിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല .

3 . ക്ഷേത്രാവിശ്യത്തിനുള്ള ഗുരുസിക്കും പൂജകൾക്കും ഭക്തജനങ്ങൾ കൊണ്ടുവരുന്ന പൂജാ സാധനങ്ങൾ ഉപയോഗിക്കുന്നതല്ല . ആയതുകൊണ്ട് കൊണ്ടുവരേണ്ടതില്ല . പൂജകൾക്കും വഴിപാടുകൾക്കും ഉള്ള സാധനങ്ങൾ ദേവസ്വം ഓഫീസിൽ നിന്നും വിനയോഗിക്കുന്നതായിരുക്കും .

4 . ക്ഷേത്രത്തിനുള്ളിൽ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്തുനിന്നു മാത്രമേ ദർശനം നടത്താവൂ .

5 . പ്രസാദവും തീർത്ഥവും അർച്ചന ദ്രവ്യങ്ങളും ഉണ്ടായിരിക്കുന്നതല്ല .

6. 65 വയസ്സിനു മുകളിലുള്ളവർ 10 വയസ്സിനു താഴെയുള്ളവർ , ഗർഭിണികൾ , രോഗികൾ എന്നിവർ വീടുകളിൽ തന്നെ കഴിയേണ്ടി വരും .

7. എല്ലാ ഭക്തരും 6 അടി അകലം പാലിച്ചിരിക്കണം. മുഖാവരണം നിർബന്ധമാണ്.

8. ക്ഷേത്ര മതിൽകെട്ടിനു പുറത്ത് ഭക്തർ കൂട്ടം കൂടി നിൽക്കാൻ പാടില്ലാത്തതാണ് . സാമൂഹിക അകലം കൃത്യമായി പാലിക്കുക . ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുന്ന ഭക്തർ ദർശനം കഴിഞ്ഞു ഉടൻതന്നെ ക്ഷേത്ര മതിൽകെട്ടിനു പുറത്തേയ്ക്കു പോകേണ്ടതാണ് .

വള്ളിയാംകാവ് ദേവീ ക്ഷേത്രത്തിലെ ഔദ്യോഗിക ഫോൺ നമ്പർ 0091-94 00 49 17 85

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വള്ളിയാംകാവ് ദേവസ്വം

വള്ളിയാംകാവ് ദേവി ക്ഷേത്രം 

അനുഗ്രഹത്തിന്റെ മൂർത്തിഭാവം

 


ഭാരതത്തിലെ ഓരോ ക്ഷേത്രത്തിനും ഒരു ചരിത്ര പശ്ചാത്തലമുണ്ട് . ദ്വാപര യുഗത്തോളം പഴക്കമുണ്ടതിനു.
മഹാഭാരതത്തിലെ ഇതിഹാസത്തിൽ രാജ്യവും, കിരീടവും,സർവ സമ്പത്തും ഉപേക്ഷിച്ചു അജ്ഞാത വാസത്തിനു ഇറങ്ങി തിരിച്ച പാണ്ഡുപുത്രന്മാരായ പഞ്ചപാണ്ഡവന്മാരും പാഞ്ചാലിയും താമസിച്ചിരുന്ന സ്ഥലമാണ് പാഞ്ചാലിമേടു.

വള്ളിയാംകാവ് ദേവിയുടെ മൂലസ്ഥാനം സമുദ്രനിരപ്പിൽ നിന്നും 3500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു ഈ പുണ്യഭൂമി്.  പാഞ്ചാലി മേട്ടിൽ നിന്നും ദേവി വള്ളിയിലാടി വള്ളിയാംകാവിലെത്തി എന്ന് ഐതീഹ്യം. പഴമക്കാർ പകർന്നു നൽകിയ വിവരങ്ങൾ ഭീമാകാരമായ വള്ളിപ്പടർപ്പുകൾ പോലെ ഇപ്പോഴും ചരിത്രസ്മാരകങ്ങളായി വള്ളിയാംകാവിൽ നില കൊള്ളുന്നു.

ഇന്ന് ഭാരതത്തിന്റെ നാനഭാഗങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ദിനംപ്രതി അനവധി ഭക്തർ വള്ളിയാംകാവ് ദേവിയുടെ സന്നിധിയിൽ എത്തിച്ചേരുന്നു. ഇവിടെ എത്തി മനമുരുകി പ്രാർത്ഥിച്ചാൽ, അഭയം തേടിയാൽ എല്ലാം ദേവി നോക്കികൊള്ളുമെന്നാണു അനുഭവസ്ഥരുടെ അഭിമതം.
സമയദോഷം, ശത്രുദോഷം, ദുരിതം,അപസ്മാരം,ബാധാപദ്രവം,മാറാവ്യാധികൾ,സർവ്വ ദുരിതങ്ങളും ഇവിടെ വന്നു കണ്ട് പ്രാർഥിച്ചാൽ മാറുന്നു.
എന്നും അത്താഴപൂജയ്ക്കു ശേഷം ഗുരുതി നടത്തുന്ന അപൂർവ്വ ക്ഷേത്രമാണിത്.

Image

പൂജകൾ

പൌരാണിക ചിട്ടപ്രകാരം പൂജകളെല്ലാം കൃത്യമായി നിർവഹിക്കപ്പെടുന്ന മഹാസന്നിധിയാണിത്. അനുഭവിച്ച് അറിയേണ്ട ദേവിയുടെ കൃപാകടാക്ഷം.

+ കൂടുതൽ വിവരങ്ങൾ

വഴിപാടുകൾ

വഴിപാടുകളിലൂടെ സമർപ്പണത്തിലൂടെ തിരുമുമ്പിലെ ഉള്ളുരുകിയ പ്രാർത്ഥനകളിലൂടെ സംപ്രീതയാകുന്ന അത്ഭുത സ്വരൂപിണി! അമ്മ!

+ കൂടുതൽ വിവരങ്ങൾ

img